top of page

കൊല്ലം ജില്ല

എ.കെ.ടി.ഒ. കൊല്ലം ജില്ലാ സമ്മേളനം

69467972_458241181433058_581967703965276
69683499_458244874766022_833715253085732

04/09/2019::- എ.കെ.ടി.ഒ. കൊല്ലം ജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ശ്രീനാരായണ പോളിടെക്‌നിക് കോളേജ് കൊട്ടിയത്ത് ജില്ലാ പ്രസിഡന്റ്‌ ശ്രീ. പ്രവീൺ നിർവഹിച്ചു

70360963_458246028099240_238133538738248

എ.കെ.ടി.ഒ. കൊല്ലം ജില്ലാ:- വർക്കിംഗ് ഫണ്ട് സ്വീകരിക്കുന്നതിന്റെ  ഉത്ഘാടനം  ജില്ലാ  പ്രസിഡന്റ്‌  ശ്രീ. പ്രവീൺ നിർവഹിച്ചു.

DSCN5943.JPG
DSCN5939.JPG
DSCN5935.JPG

എഞ്ചിനീയറിംഗ് കോളേജുകളിലെ അദ്ധ്യാപക-ടെക്നിക്കൽ ജീവനക്കാരുടെ മദ്ധ്യവേനലവധി മാറ്റിയ നടപടി പുനഃപ്പരിശോധിക്കണം- -ജി. സൂരജ്,   ജനറൽ സെക്രട്ടറി

കൊല്ലം:- സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ജീവനക്കാരുടെ സംഘടനയായ ഓൾ കേരള ട്രേഡ് ഇൻസ്ട്രക്ടർ ആന്റ് ട്രേഡ്സ്മാൻ ഓർഗനൈസേഷന്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന കൊല്ലം ജില്ലാ സമ്മേളനം കരിക്കോട് ഹൗസ് ഓഫ് മാക്സിൽവച്ച് കൂടി. ജില്ലാ പ്രസിഡന്റ് കെ.പി. സുരേഷ്ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം എ.കെ.ടി.ഒ. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സൂരജ് ഉദ്ഘാടനം ചെയ്തു.

  സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ അദ്ധ്യാപകരുടെയും ടെക്നിക്കൽ ജീവനക്കാരുടെയും മദ്ധ്യവേനലവധി ഏപ്രിൽ- മെയ് എന്നത് മെയ് ഒന്നുമുതൽ ജൂൺ മുപ്പത് വരെ ആക്കിമാറ്റിയ നടപടി സർക്കാർ പുനഃപരിശോധിക്കാമെന്നും 1:1:1 എന്ന അനുപാതത്തിൽ പ്രമോഷൻ നടപ്പിലാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ നേതാക്കളായ കരിക്കേട് നൈസാം, പ്രിൻസി പ്രസാദ്, പ്രവീൺ കെ. രാജ്, ഷറഫുദ്ദീൻ എസ്., രേഷ്മാ, ജമാൽ എച്ച്., ദാവൂദ് എന്നിവർ പ്രസംഗിച്ചു. ജലാലുദ്ദീൻ നന്ദി രേഖപ്പെടുത്തി.

          ജില്ലാ പ്രസിഡന്റായി മുഹമ്മദ് അഷറഫ്, സെക്രട്ടറി പ്രവീൺരാജ്, ട്രഷറർ ബൈജു എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ വൈസ്പ്രസിഡന്റുമാർ സന്തോഷ് കുമാർ, ജമാൽ എച്ച്, ജോയിന്റ് സെക്രട്ടറി പിൻസീപ്രസാദ്, വനിതാ പ്രതിനിധി രേഷ്മാ, സംസ്ഥാന പ്രതിനിധികൾ കരിക്കോട് നൈസാം, എസ്. ബിജു, അബ്ദുൾറഹുമാൻ, എന്നിവരെയും തെരഞ്ഞെടുത്തു.

© 2024 by All Kerala Trade Instructors and Tradesman Organization

  • Facebook
bottom of page